തൊടുപുഴ: തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻ ഹൈസ്കൂളിന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ അവധിക്കാല സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. ഏപ്രിൽ 18ന് ആരംഭിച്ച് നാലാഴ്ച നീളുന്ന ക്യാമ്പാണ് ഒരുക്കിയത്. കോവിഡ് മഹാമാരി മൂലം കുട്ടികളുടെ കായിക ആരോഗ്യം ഉയർത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് സ്കൂൾ മാനേജ്മെന്‍റ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂളിലെ കായികാധ്യാപകൻ ഡോ. ബാബു ആന്‍റണി നേതൃത്വം നൽകും. അത്‌ലറ്റിക്സ്, ഫുട്ബാൾ, ക്രിക്കറ്റ്, നെറ്റ് ബാൾ, സോഫ്റ്റ് ബോൾ, വടംവലി എന്നിങ്ങനെ കോച്ചിങ് നടത്തും. ഫോൺ: 7736216494. ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സെലക്ഷൻ ട്രയൽസ് തൊടുപുഴ: സമ്മർ ഫുട്ബാൾ ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 18 തിങ്കളാഴ്ച് ആരംഭിക്കും. മൂന്നാർ, ബൈസൺവാലി എന്നിവിടങ്ങളിലാണ് സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചത്. രാവിലെ 10ന് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പൊട്ടൻക്കാട്ടിലും (ബൈസൺവാലി പഞ്ചായത്ത്), വൈകീട്ട് മൂന്നിന് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെന്‍ററിലുംവെച്ച് തൊടുപുഴ സോക്കർ സ്കൂളിന്‍റെ നേതൃത്വത്തിൽ ആയിരിക്കും സെലക്ഷൻ ട്രയൽസ് നടത്തുന്നത്. അഞ്ചു മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫുട്ബാൾ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് തൊടുപുഴ സോക്കർ സ്കൂളിലേക്ക് സെലക്ഷൻ ലഭിക്കും. ഫോൺ: 9446986234, 9645774050. അഭിമുഖം തൊടുപുഴ: വിമുക്തി ഇടുക്കി ജില്ല മിഷൻ കോഓഡിനേറ്റർ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ നിയമനത്തിനുവേണ്ടി ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഏപ്രിൽ 22ന് രാവിലെ 10ന് തൊടുപുഴ എക്സൈസ് കോംപ്ലക്സിൽ നടക്കും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ ഹാജരാകണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.