വേനൽ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം; ഒരു മരണം

ഇടുക്കി: വേനൽ മഴയിലും കാറ്റിലും ജില്ലയിൽ വിവിധ ഇടങ്ങളിൽ വ്യാപക നാശം. മരം ദേഹത്ത്​ വീണ്​ തൊഴിലാളി സ്​ത്രീ മരിച്ചു. അടിമാലി കല്ലാറിൽ ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക്​ മടങ്ങിയ മധ്യപ്രദേശ് സ്വദേശിനി ഗീതു അരവിന്ദാണ്​ (43) മരം വീണ് മരിച്ചത്​. കനത്ത മഴയോടൊപ്പം ഉണ്ടായ​ ഇടിമിന്നലിൽ ചെറുതോണിയിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്​. മരിയാപുരം പഞ്ചായത്തോഫിസിന്​ സമീപം താമസിക്കുന്ന കുഴികണ്ടത്തിൽ സുരേന്ദ്ര​ന്‍റെ വീടാണ് തകർന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വീടിന്‍റെ വയറിങ്​ പൂർണമായും കത്തിനശിച്ചു. വീട്ടിൽ സുരേന്ദ്രൻ, ഭാര്യ ബിന്ദു, മക്കളായ അമലു (23), ആകാശ് (17) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടാതെ കാറ്റിലും മഴയിലും ദേശീയപാത 85ൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്​. വിവിധ ഇടങ്ങളിൽ വ്യാപക കൃഷി നാശവും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. TDL cheruthoni സുരേന്ദ്രന്‍റെ വീട് ഭാഗികമായി തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.