നിരാലംബകർക്ക്​ സംരക്ഷണം; അപേക്ഷ ക്ഷണിച്ചു

​തൊടുപുഴ: നിരാലംബകരെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തയാറുള്ള സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ്​ നല്‍കും. ഒരു രജിസ്‌ട്രേഡ് സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരമുള്ള സ്ഥാപനമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് 1500/ രൂപ പ്രതിമാസം ഗ്രാന്‍റ്​ നല്‍കും. അപേക്ഷ മേയ് അഞ്ചിനകം ജില്ല സാമൂഹികനീതി ഓഫിസര്‍, ജില്ല സാമൂഹികനീതി ഓഫിസ്, ഇടുക്കി മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ (മൂന്നാം നില). തൊടുപുഴ പി.ഒ, പിന്‍- 685584 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0486 2228163. വൈദ്യുതി ലൈൻ പൊട്ടിവീണ്​ കുറുനരികൾ ചത്തു തൊടുപുഴ: വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ ഷോക്കേറ്റ്​ കുറുനരികൾ ചത്തു. മുതലിയാർമഠം ഹാപ്പി റെസിഡൻസ്‌ ഭാഗത്താണ് വിഷുദിന രാത്രി റോഡിലേക്കും തോട്ടിലേക്കുമായി വൈദ്യുതി കമ്പികൾ സമീപത്തെ മരച്ചില്ല ഒടിഞ്ഞുവീണതിനെ തുടർന്ന് പൊട്ടിവീണത്. അതുവഴി യാത്രക്കാർ എത്താതിരുന്നതിനാൽ അപകടം ഒഴിവായി. ശനിയാഴ്ച രാവിലെ സ്ഥലവാസികളിലൊരാൾ നടക്കാനിറങ്ങിയപ്പോഴാണ് ലൈൻ കമ്പികൾ പൊട്ടി റോഡിലും വെള്ളത്തിലും വീണുകിടക്കുന്നത്​ കണ്ടത്​. സമീപം രണ്ട് കുറുനരികൾ ഷോക്കേറ്റ് ചത്തുകിടന്നിരുന്നു. ഉടൻ സംഭവം വൈദ്യുതി വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.