പീരുമേട്: വിഷുദിനത്തിൽ ഹൈറേഞ്ച് മേഖലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ പല റൂട്ടിലും ഓടിക്കാത്തതിനെ തുടർന്ന് യാത്ര ദുരിതമായി. കുമളി ഡിപ്പോയിൽനിന്നുള്ള സർവിസുകൾ കോവിഡിനുശേഷം പുനരാരംഭിക്കാത്തതിനാൽ സ്വകാര്യ ബസുകളാണ് യാത്രക്കാർക്ക് ആശ്രയം. ഇവയും മുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി. കുമളി ഡിപ്പോയിൽനിന്ന് നാല് ഓർഡിനറി സർവിസുകൾ മാത്രമാണ് ദേശീയപാത 183 വഴി ഓടുന്നത്. ഇവയും മുടങ്ങി. വ്യാഴാഴ്ച് കുമളിയിൽനിന്ന് രാത്രിയിൽ ശബരിമല തീർഥാടകർക്ക് അധിക സർവിസിന് ദേശീയ പാതയിലെ ബസുകൾ അയച്ചത് യാത്രക്ലേശം വർധിപ്പിച്ചു. തീർഥാടകർക്ക് ആവശ്യമായ ബസുകൾ ഓടിക്കാനും കെ.എസ്.ആർ.ടി.സിക്ക് സാധിച്ചില്ല. തീർഥാടകർ സമാന്തര സർവിസ് വാഹനങ്ങളിൽ അധികകൂലി നൽകിയാണ് സഞ്ചരിച്ചത്. പമ്പ സർവിസ് നടത്താൻ മുന്നൊരുക്കം നടത്താനും കെ.എസ്.ആർ.ടി.സി അധികൃതർക്ക് സാധിച്ചില്ല. വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങൾക്ക് ശബരിമല നടതുറക്കുമ്പോൾ തിരക്ക് പരിഹരിക്കാൻ മറ്റ് ഡിപ്പോകളിൽനിന്ന് ബസുകൾ എത്തിച്ച് തിരക്ക് പരിഹരിക്കുമായിരുന്നു. എന്നാൽ അധിക ബസുകൾ എത്തിച്ചില്ല. രാത്രിയിൽ കുമളിയിൽ എത്തിയ ഇതരസംസ്ഥാന തീർഥാടകരും യാത്രസൗകര്യമില്ലാതെ ക്ലേശിച്ചു. വിഷുദിനത്തിൽ ബസുകൾ റദ്ദാക്കിയതോടെ പമ്പ സർവിസുകളിൽ അമിതകൂലി നൽകി യാത്രക്കാരും സഞ്ചരിക്കുകയായിരുന്നു. വിഷു-ഈസ്റ്റർ ദിനങ്ങളിൽ സർവിസുകൾ മുടങ്ങാതിരിക്കാൻ ഡിപ്പോകൾക്ക് ഉത്തരവ് നൽകിയെങ്കിലും ക്രമീകരണം ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.