അന്തർസംസ്ഥാന തൊഴിലാളികൾക്കായി​ 'ഗെസ്റ്റ്​ ആപ്​'

തൊടുപുഴ: അന്തർസംസ്ഥാന തൊഴിലാളികളുടെ ഓൺലൈൻ രജിസ്​ട്രേഷന്​ 'ഗെസ്റ്റ്​ ആപ്​' നിലവിൽ വന്നു. കേരള ബിൽഡിങ്​ ആൻഡ്​ അദർ കൺസ്​ട്രക്​ഷൻ വർക്കേഴ്​സ്​ വെൽഫെയർ ബോർഡ്​ വികസിപ്പിച്ചെടുത്തതാണ്​ ആപ്​. ബോർഡി​ൽ ജില്ല എക്സിക്യൂട്ടിവ്​ ഓഫിസർമാർക്കും തൊഴിൽ വകുപ്പ്​ ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിൽ ചെന്ന്​ മൊബൈൽ ഫോൺ ഉപയോഗിച്ച്​ ഫോട്ടോ എടുത്ത്​ അപേക്ഷ സ്വീകരിക്കുന്നതിന്​ സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്​. രജിസ്റ്റർ ചെയ്യുമ്പോൾ തൊഴിലാളികളുടെ വാട്​സ്​ആപ് നമ്പറിൽ ഐ.ഡി കാർഡ്​ ലഭിക്കും. ഗെസ്റ്റ്​ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നതിന്​ നടപടി സ്വീകരിക്കാൻ ട്രേഡ്​ യൂനിയൻ ഭാരവാഹികളോടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളോടും ബോർഡ്​ ​​ചെയർമാൻ വി. ശശികുമാർ ആവശ്യപ്പെട്ടു. വാക്​-ഇൻ ഇന്‍റർവ്യൂ തൊടുപുഴ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ജില്ല കാര്യാലയത്തിലേക്ക്​ കമേഴ്​സ്യൽ അപ്രന്‍റിസുമാരെ തെരഞ്ഞെടുക്കുന്നു. ഇതിലേക്ക്​ വാക്​-ഇൻ ഇന്‍റർവ്യൂ ഏപ്രിൽ 28ന്​ രാവിലെ 10ന്​ തൊടുപുഴ ആനക്കൂട്​ എസ്സാരൻ ബിൽഡിങ്ങിലെ കാര്യാലയത്തിൽ നടക്കും. സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ്​ യോഗ്യത. പ്രതിമാസ സ്​റ്റൈപൻഡ്​​ 9000 രൂപ. ഒരു മാസമാണ്​ പരിശീലന കാലം. അപ്രന്‍റിസായി മുമ്പ്​ സേവനം ​ചെയ്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യ​പ്പെടുത്തിയ പകർപ്പുകളും മുൻ പരിചയ സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ അവയും സഹിതം പ​ങ്കെടുക്കണം. ഫോൺ: 04862 221590.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.