നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയില്‍ ഗര്‍ഭിണികൾക്ക്​ കിടത്തിച്ചികിത്സ നിലച്ചു

​നെടുങ്കണ്ടം: ജില്ല ആശുപത്രിക്കായി നിര്‍മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ അനസ്​തെറ്റിസ്റ്റ്​ ഇല്ലാത്തതിനാല്‍ ഗര്‍ഭിണികൾക്ക്​ കിടത്തിച്ചികിത്സ നിര്‍ത്തിവെച്ചു. ഗര്‍ഭിണികളെ ആദ്യമാസം മുതല്‍ പ്രസവതീയതി അടുക്കുന്നതുവരെ ഇവിടെ ചികിത്സിച്ച ശേഷം അനസ്​തെറ്റിസ്റ്റ്​ ഇല്ലെന്ന കാരണം പറഞ്ഞ്​ മടക്കി അയക്കുകയാണ്​. ആശുപത്രിയില്‍ അനസ്​തെറ്റിസ്റ്റ്​ ഇല്ലാതായിട്ട് ഏഴു മാസത്തില്‍ അധികമായി. സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള അനസ്​തെറ്റിസ്റ്റി‍ൻെറ സേവനമാണ് ഉപയോഗിച്ചിരുന്നത്. നിലവില്‍ അതും ഇല്ലാതായി. തോട്ടം, കാര്‍ഷിക മേഖലകളിലെ നിര്‍ധനര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഓരോ മാസവും 125ലധികം പ്രസവങ്ങളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നടന്നിരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ അനസ്​തേഷ്യ നല്‍കാന്‍ മാര്‍ഗമില്ലാതായതോടെയാണ് പ്രസവകേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്ന് ആശുപത്രി അധികൃതർ തീരുമാനിച്ചത്. നെടുമ്പന്‍ചോല നിയോജക മണ്ഡലത്തിനു പുറമെ ഇടുക്കി, പീരുമേട്, ദേവികുളം നിയോജക മണ്ഡലത്തിലെ ഗര്‍ഭിണികളും ചികിത്സക്ക്​ ആശ്രയിക്കുന്നത്​ നെടുങ്കണ്ടത്തെയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.