മേവിടമെട്ട് കുടിവെള്ള പദ്ധതിക്ക് പുരസ്കാരം

നെടുങ്കണ്ടം: ഒന്നര പതിറ്റാണ്ടായി പരാതിക്കിടയില്ലാതെയും മുടക്കം കൂടാതെയും ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്ത മേവിടമെട്ട് കുടിവെള്ള പദ്ധതിക്ക്​ നെടുങ്കണ്ടം പഞ്ചായത്തിലെ മാതൃക പദ്ധതിക്കുള്ള പുരസ്കാരം. പഞ്ചായത്ത് 17ആം വാര്‍ഡിലാണ് പദ്ധതി. പദ്ധതിയുടെ ചുമതലയുള്ള ഭരണസമിതി കോവിഡ് കാലത്ത് പദ്ധതി പ്രദേശത്തുള്ള നിര്‍ധനര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതും പദ്ധതി പ്രദേശവും പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമാക്കുകയും ചെയ്തതുകൂടി പരിഗണിച്ചാണ്​ അംഗീകാരം. 62 ലക്ഷം രൂപയാണ് മേവിടമെട്ട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണച്ചെലവ്. ആദ്യഘട്ടത്തില്‍ 63 കുടുംബങ്ങളായിരുന്നു ഗുണഭോക്താക്കള്‍. നിലവില്‍ 113 കുടുംബങ്ങളുണ്ട്​. പാസ്റ്റര്‍ തോമസുകുട്ടി താഴേമുറിയില്‍ പ്രസിഡന്‍റും സിബി കോട്ടൂപ്പള്ളി സെക്രട്ടറിയുമായ ഒമ്പതംഗ ഭരണസമിതിക്കാണ് പദ്ധതിയുടെ ചുമതല. അനുമോദന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന വിജയന്‍ ഉദ്​ഘാടനം ചെയ്തു. വാര്‍ഡ് അംഗം ആര്‍. ഷിബു ചെരികുന്നേല്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സിജോ നടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി ഭാരവാഹികൾ പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്‍റില്‍നിന്ന്​ ഏറ്റുവാങ്ങി. idl ndk മേവിടമെട്ട് കുടിവെള്ള പദ്ധതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.