മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; റോഡ് ഗതാഗതയോഗ്യമാക്കും

തൊടുപുഴ: പെട്ടിമുടി-ഇഡലിപ്പാറ റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനംവകുപ്പ് നടപടി ആരംഭിച്ചതായി ട്രൈബൽ ഡെവലപ്​മെന്‍റ്​ ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഇടമലക്കുടിയിൽ ശേഷിക്കുന്ന കോളനികൾ വൈദ്യുതീകരിക്കുന്നതിനും മൊബൈൽ ടവർ സ്ഥാപിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നടപടികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം പരാതികൾക്ക് പരിഹാരം കാണണമെന്ന് കമീഷൻ അടിമാലി ട്രൈബൽ ഡവലപ്മെന്‍റ്​ ഓഫിസർക്ക് ഉത്തരവ് നൽകി. ഇടമലക്കുടിയിലെ ജനങ്ങൾക്ക് മികച്ച റോഡോ വൈദ്യുതി സൗകര്യമോ ഇല്ലെന്നും പഞ്ചായത്ത് ഓഫിസിലെത്താൻ കിലോമീറ്ററോളം നടക്കേണ്ടിവരുന്നുവെന്നുമുള്ള മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി. ദൈവകരുണയുടെ തിരുനാൾ തൊടുപുഴ: ഡിവൈൻ മേഴ്സി ഷറയിൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ തിരുനാൾ ഏപ്രിൽ 24ന്​ ആഘോഷിക്കും. തിരുനാളിനൊരുക്കമായുള്ള നൊവേന ദുഃഖ വെള്ളി മുതൽ ആരംഭിക്കുമെന്ന് റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ വൈസ് റെക്ടർ ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു. പരിപാടികൾ ഇന്ന്​ കോലാനി അമരംകാവ്​ ദേവീക്ഷേത്രം: വിഷുവിളക്ക്​ മഹോത്സവം; കാഴ്ചശ്രീബലി - വൈകു 5.00, ഗാനമേള - വൈകു 7.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.