കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവ്​

മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. തമിഴ്നാട് കോസവപാളയം സ്വദേശി വിജിയെയാണ് (42) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ്​ അനുഭവിക്കണം. 2018 ജൂലൈ 11നാണ് കേസിനാസ്പദ സംഭവം. പൂപ്പാറയിൽനിന്ന്​ 1.050 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്നെന്നാണ് കേസ്. അടിമാലി എക്സൈസ് ഇൻസ്​പെക്ടർ ആയിരുന്ന കെ.പി. ജീസണും പാർട്ടിയും ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​. ഇടുക്കി അസിസ്റ്റന്‍റ്​ എക്സൈസ് കമീഷണർ ആയിരുന്ന ടി.എ. അശോക് കുമാറാണ്​ കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി. tdl mltm5 വിജി (42)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.