നെടുങ്കണ്ടം ടൗണില്‍ പ്രകാശം പരക്കും

നെടുങ്കണ്ടം: കൂരിരുട്ടിലായിരുന്ന നെടുങ്കണ്ടം ടൗണിനെ പ്രകാശപൂരിതമാക്കാൻ നടപടി ആരംഭിച്ചു. കുമളി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടത്ത്​ 258 വിളക്കുകളാണ് തെളിക്കുന്നത്. 10,29,000 രൂപ മുടക്കിയാണ് മിഴിയടച്ചവ തെളിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി പ്രകാശിക്കാതിരുന്നവ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചു വരുകയാണ്. ഒപ്പം തകരാറിലായവ അറ്റകുറ്റപ്പണി നടത്തി തെളിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ മേല്‍നോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നത്. ബി.എഡ് കോളജ് ജങ്​ഷന്‍ മുതല്‍ ചെമ്പകക്കുഴിവരെയും പഞ്ചായത്ത് ബസ്​സ്റ്റാൻഡിലും സ്‌കൂള്‍ ജങ്​ഷന്‍ മുതല്‍ ആശാരിക്കണ്ടം വരെയും മിനിസിവില്‍സ്‌റ്റേഷന്‍ റോഡ്, കരുണ ആശുപത്രി റോഡില്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍വരെയും താന്നിമൂട് റോഡില്‍ എസ്.ഡി.എ സ്‌കൂള്‍ ജങ്​ഷന്‍വരെയും പഞ്ചായത്തിന്റെ വിവിധ പോക്കറ്റ് റോഡുകളിലുമാണ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടുദിവസത്തിനകം മുഴുവനും തെളിക്കാനാകുമെന്ന്​ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, വൈസ് പ്രസിഡന്റ് സിജോ നടക്കല്‍ എന്നിവര്‍ പറഞ്ഞു. idl ndk തകരാറിലായ വഴിവിളക്കുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.