കാട്ടാനശല്യം: സോളാര്‍ വേലികള്‍ സ്ഥാപിക്കും അണക്കരമെട്ടിലും തേവാരംമെട്ടിലുമാണ് വേലികള്‍ നിർമിക്കുന്നത് നെടുങ്കണ്ടം: വര്‍ഷങ്ങളായി കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടുന്ന പുഷ്പക്കണ്ടം അണക്കരമെട്ട്, തേവാരംമെട്ട് എന്നിവിടങ്ങളിൽ സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നു. രണ്ട് സ്ഥലങ്ങളിലെയും നൂറോളം കുടുംബങ്ങളെയും അവരുടെ കൃഷിയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായ സര്‍വേ നടപടി പൂര്‍ത്തിയായി. നെടുങ്കണ്ടം പഞ്ചായത്തിലെ പുഷ്പക്കണ്ടം അണക്കരമെട്ടില്‍ 1600 മീറ്റര്‍ നീളത്തിലും തേവാരംമെട്ടില്‍ 1000 മീറ്റര്‍ നീളത്തിലുമാണ് വേലി നിര്‍മിക്കുന്നത്. തേവാരംമെട്ടില്‍ മുമ്പ് ട്രഞ്ച് കുഴിച്ചിരുന്നുവെങ്കിലും ഫലപ്രദമായിരുന്നില്ല. അണക്കരമെട്ടില്‍ 4,90,000 രൂപയും തേവാരംമെട്ടില്‍ നാലുലക്ഷം രൂപ ചെലവിലുമാണ് സോളാര്‍ വേലികള്‍ നിര്‍മിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റര്‍ അവധിക്കുശേഷം തുടങ്ങും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും പ്രദേശവാസികളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി കരാർ വെച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം കമീഷന്‍ ചെയ്യാനാണ് തീരുമാനം. മഞ്ഞുമൂടിയ പ്രദേശമായ ഇവിടെ ജനകീയ പങ്കാളിത്തത്തോടെ വഴിവിളക്കുകള്‍ സ്ഥാപിക്കാനും നടപടിയായി. വൈദ്യുതി ബോര്‍ഡിന്‍റെ സഹകരണത്തോടെ ഒന്നിടവിട്ടുള്ള പോസ്റ്റുകളില്‍ വിളക്കുകള്‍ സ്ഥാപിക്കും. വേലി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങൾക്കാണ്. പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍, പാറത്തോട് വില്ലേജ് ഓഫിസര്‍ ടി.എ. പ്രദീപ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എന്‍. മുരളീധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിജോ നടക്കല്‍ പഞ്ചായത്ത് അംഗങ്ങളായ ഡി. ജയകുമാര്‍, പത്മകുമാരി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. idl ndkm സോളാര്‍ വേലികള്‍ നിര്‍മിക്കുന്ന സ്ഥലം റവന്യൂ, പഞ്ചായത്ത് അധികൃതര്‍ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.