അടിമാലിയില്‍ വിഷു-ഈസ്റ്റര്‍ ചന്ത തുടങ്ങി

അടിമാലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ വിഷു-ഈസ്റ്റര്‍ ചന്തക്ക് തുടക്കം. ടൗണിലെ മാര്‍ക്കറ്റ് ജങ്​ഷനില്‍ പഞ്ചായത്ത് പണികഴിപ്പിച്ച ഓപണ്‍ ഓഡിറ്റോറിയത്തിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്​. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ഈമാസം 13 വരെയാണ്​ ചന്ത. കര്‍ഷകര്‍ക്ക് ചന്തയിലൂടെ ഉൽപന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമുണ്ടെന്നും ന്യായവിലക്കാണ് ചന്തയിലൂടെ പച്ചക്കറികള്‍ വില്‍ക്കുന്നതെന്നും ഗ്രാമപഞ്ചായത്ത്​ അധികൃതര്‍ അറിയിച്ചു. ഇരുമ്പുപാലത്തും വിഷു ഈസ്റ്റര്‍ ചന്ത തുടങ്ങും. സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ റൂബി സജി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗങ്ങള്‍, ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സി.ഡി.എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. idl adi 2 chanda ചിത്രം: അടിമാലി ഗ്രാമപഞ്ചായത്തില്‍ തുറന്ന വിഷു-ഈസ്റ്റര്‍ ചന്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.