ഇവിടം അത്ര സേഫല്ല

കട്ടപ്പന: പള്ളിക്കവലയിൽ ഫുട്​പാത്തിന്‍റെ സ്ലാബ്​ തകർന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതാണ് സ്ലാബ്​ തകരാൻ കാരണം. കഴിഞ്ഞ ദിവസം ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതാണ് കാരണമെന്നാണ് പറയുന്നത്. നാല്​ വിദ്യാഭാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോകുന്നതും കട്ടപ്പന സെന്‍റ്​ ജോൺസ് ആശുപത്രിയിലേക്ക് രോഗികൾ ഉൾപ്പെടെ നിരവധി കാൽനടക്കാർ കടന്നുപോകുന്നതുമായ ഫുട്പാത്തിലാണ് അപകടകെണി രൂപപ്പെട്ടത്​. സ്ലാബ് തകർന്ന്​ കമ്പികൾ പൊങ്ങിനിൽക്കുന്നത്​ കുടുതൽ അപകടങ്ങൾക്ക് കാരണമാകും. അടിയന്തരമായി പി.ഡബ്ല്യു.ഡി അധികൃതർ ഇടപ്പെട്ട് തകർന്ന സ്ലാബ്​ മാറ്റിയിട്ട് സുരക്ഷ പാത ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ​ചിത്രം തകർന്നുകിടക്കുന്ന സ്ലാബ്​ ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.