ക്വട്ടേഷൻ സംഘത്തെ കുരുക്കിയത് വ്യാജ സിം; പ്രതികൾ കസ്റ്റഡിയിൽ

കുമളി: ഒന്നരവർഷം മുമ്പ് നടന്ന ക്വട്ടേഷൻ അക്രമണത്തിലെ പ്രതികളെ വലയിലാക്കിയത് വ്യാജ മൊബൈൽ സിം കാർഡ്. വ്യാജ പേരിലെടുത്ത സിം അക്രമത്തിനുശേഷം നശിപ്പിച്ചുകളഞ്ഞതാണ് അന്വേഷണത്തിൽ പൊലീസിന് പിടിവള്ളിയായത്. 2020 ഒക്ടോബർ 24ന് നടന്ന അക്രമസംഭവത്തിലെ പ്രതികളെയാണ് ദിവസങ്ങൾക്ക് മുമ്പ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഇവരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചക്കുപള്ളം അഞ്ചാംമൈൽ സ്വദേശി അമ്പലത്തിൽ വീട്ടിൽ പ്രിൻസ് തോമസിനെയാണ്​ (33)നാലംഗസംഘം ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചത്. ബസിൽ വീട്ടിലേക്കുവന്ന പ്രിൻസിനെ ഓട്ടോയിൽ പിന്തുടർന്നെത്തിയ സംഘം വിജനമായ സ്ഥലത്തുവെച്ച് ആക്രമിച്ച്​ രണ്ട് കാലുകളും തല്ലിയൊടിച്ചു. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചക്കുപള്ളം സ്വദേശി കോട്ടക്കൽ കെ.സി. സൈമൺ (51) രണ്ടാഴ്ച മുമ്പ് പിടിയിലായത്. ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒട്ടകത്തലമേട് പാറക്കൽ കിരൺ ജോസഫ് (34), കുങ്കിരിപ്പെട്ടി വരയന്നൂർ ലൈജു ഉലഹന്നാൻ (30), മാരുതിപ്പടി കരുമാല്ലൂർ, അരുൺ പ്രകാശ് (24) എന്നിവരും പിടിയിലായി. സൈമണിന്‍റെ സഹോദരനും പ്രിൻസുമായി മുമ്പ് അതിര്​ തർക്കത്തിന്‍റെ പേരിലുണ്ടായ സംഘട്ടനമാണ് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തിലേക്ക് നയിച്ചത്. ........ cap: കുമളി പൊലീസിന്‍റെ പിടിയിലായ പ്രതികൾ ...... .........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.