മാവേലിക്കരയില്‍ ചക്ക മഹോത്സവം തുടങ്ങി

മാവേലിക്കര: 'ഒരു വീട്ടില്‍ ഒരു പ്ലാവ്' സന്ദേശവുമായി ജാക് ഫ്രൂട്ട് പ്രമോഷന്‍ ഫെഡറേഷന്‍ ഒരുക്കുന്ന ചക്ക മഹോത്സവം മാവേലിക്കര പുതിയകാവ് വലിയവീട്ടില്‍ ബില്‍ഡിങ്ങില്‍ തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് അടൂര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്ക, തേന്‍, കൂണ്‍, നെല്ലിക്ക എന്നിവയില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ചക്ക മഹോത്സവ സ്റ്റാളുകളില്‍ ലഭ്യമാണ്. ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും. ചിത്രം ജാക് ഫ്രൂട്ട് പ്രമോഷന്‍ ഫെഡറേഷന്റെ ചക്ക മഹോത്സവം മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.