ഹൈറേഞ്ചില്‍ കാപ്പിക്കുരു ഉൽപാദനം കുറയുന്നു

അടിമാലി: ഹൈറേഞ്ച് മേഖലയില്‍ കാപ്പിക്കുരുവിന്റെ ഉൽപാദനം കുറയുന്നു. ഒരുകാലത്ത് ഹൈറേഞ്ചിലെ ഒരുവിഭാഗം കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായിരുന്നു കാപ്പികൃഷി. നാളുകള്‍ക്കുമുമ്പ് ഏലത്തിന് വില കൂടുകയും കാപ്പിക്കുരുവിന് തുടര്‍ച്ചയായി വിലയിടിയുകയും ചെയ്തതിനെത്തുടര്‍ന്ന് വലിയൊരു വിഭാഗം കര്‍ഷകര്‍ കാപ്പികൃഷിയില്‍നിന്ന്​ പിന്തിരിഞ്ഞിരുന്നു. വിലയിടിവിനൊപ്പം വിളവെടുപ്പ്​ ചെലവും കര്‍ഷകരെ കാപ്പികൃഷിയില്‍നിന്ന്​ അകറ്റി. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് കാപ്പിക്കുരുവിന്​ ഇപ്പോള്‍ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയിലേക്ക് കാര്യമായി എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയിലേക്കെത്തുന്ന കാപ്പിക്കുരുവിന്റെ അളവില്‍ വലിയ കുറവ് വന്ന സാഹചര്യത്തില്‍ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകാനുള്ള സാധ്യതയും വ്യാപാരികള്‍ തള്ളുന്നില്ല. ഹൈറേഞ്ചില്‍ ലഭിക്കുന്ന മഴയുടെയും വെയിലിന്റെയുമൊക്കെ അളവിലുണ്ടാകുന്ന വ്യത്യാസവും കാപ്പിക്കുരു ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. idl adi 2 kappi ചിത്രം: കാപ്പിച്ചെടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.