മൂലമറ്റം: സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ വഴിയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽപെട്ട് വെടിയേറ്റുമരിച്ച സനലിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം കണ്ടക്ടറായി ജോലി ചെയ്തിരുന്ന ദേവി ബസ് വെള്ളിയാഴ്ച സർവിസ് നടത്തി. വെള്ളിയാഴ്ചത്തെ വരുമാനം സനലിന്റെ കുടുംബത്തിന് നൽകാനാണ് ബസുടമയുടെ തീരുമാനം. എട്ട് വർഷമായി ദേവി ബസിൽ ജീവനക്കാരനായ സനൽ യാത്രക്കാർക്കും നാട്ടുകാർക്കും സുപരിചിതനാണ്. യാത്രക്കാരുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്ന സനലിന്റെ കുടുംബത്തെ സഹായിക്കാൻ ഒട്ടേറെ പേരാണ് വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്തത്. ടിക്കറ്റില്ലാതെയുള്ള യാത്രയിൽ യാത്രക്കാർ പലരും നല്ലൊരു തുക ബക്കറ്റുകളിൽ നിക്ഷേപിച്ചു. അരലക്ഷം രൂപയോളം ലഭിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു. tdl mltm 8 മൂലമറ്റം വെടിവെപ്പിൽ മരിച്ച സനലിന്റെ കുടുംബസഹായത്തിന് 'ദേവി' ബസ് സർവിസ് നടത്തുന്നു ജലജീവൻ മിഷൻ ശിൽപശാല വണ്ണപ്പുറം: ഗ്രാമപഞ്ചായത്ത് സമിതി അംഗങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കുമായി ജലജീവൻ മിഷൻ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജീവ് ഭാസ്കരൻ അധ്യക്ഷതവഹിച്ചു. പദ്ധതി നിർവഹണ സഹായ ഏജൻസിയായ ഗാന്ധിജി സ്റ്റഡി സെന്‍റർ പ്രോജക്ട് ഓഫിസർ ഫെസി സണ്ണി, ഡോ. ജോസ് പോൾ, വാട്ടർ അതോറിറ്റി എ.ഇ. അജീഷ്, ജയിംസ്, പഞ്ചായത്ത് അംഗം ജഗദമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.