തൊടുപുഴ: നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറിയുള്ള ആക്രമണം അപലപനീയമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. ഒരു കാരണവും കൂടാതെ ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റ് മാനേജറെ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു എന്നും ഇത്തരം നടപടി ന്യായീകരിക്കാനാവില്ലെന്നും അസോ. അടയന്തര സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. ഉൽപന്നങ്ങളുടെ വില സംബന്ധിച്ച് നഗരത്തിലെ രണ്ട് ഹൈപ്പർ മാർക്കറ്റ് ഉടമകൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ക്രിസ്റ്റൽ മാർക്കറ്റ് മാനേജർ കിഴക്കമ്പലം സ്വദേശി നിബിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹാറാണി മെഗാമാർട്ട് ഉടമ കുമ്മംകല്ല് വാണിയപുരയിൽ റിയാസ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു. നിരത്തുവക്കിലുറങ്ങുന്ന ലില്ലിക്കുട്ടിക്ക് വീട് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ തൊടുപുഴ: വണ്ടിപ്പെരിയാർ ചൂരക്കുളം ആശുപത്രിക്ക് സമീപം നിരത്തുവക്കിൽ ഉറങ്ങുന്ന ലില്ലിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽപ്പെട്ട ലില്ലിക്കുട്ടിക്ക് പട്ടികജാതി വികസന വകുപ്പുമായോ സർക്കാറുമായോ ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കി വീട് അനുവദിക്കണമെന്നാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ ഉത്തരവ്. 2005ൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ലില്ലിക്കുട്ടിക്ക് മൂന്ന് സെന്‍റ് വസ്തു വാങ്ങിനൽകിയിരുന്നു. ഇതിനുപുറമേ ലില്ലിക്കുട്ടി ഒരു സെന്‍റ് കൂടിവാങ്ങി. ഈ വസ്തുവിൽ വീട് ലഭ്യമാക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽ ലില്ലിക്കുട്ടി ഗുണഭോക്താവാണ്. അതേസമയം, ബഥേൽ എസ്റ്റേറ്റ് മാനേജ്മെന്‍റ് കലക്ടർ മുഖേന കൈമാറിയ ഭൂമി ഗുണഭോക്താക്കൾക്ക് വിതരണം ആരംഭിച്ചിട്ടില്ല. പഞ്ചായത്ത് വാങ്ങിനൽകിയ സ്ഥലത്ത് താമസിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ലില്ലിക്കുട്ടി അറിയിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലുള്ള ലില്ലിക്കുട്ടിക്ക് പട്ടികജാതി വികസന വകുപ്പിൽനിന്ന് സൗകര്യപ്രദമായ സ്ഥലം ലഭ്യമാക്കാവുന്നതാണെന്ന് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ലില്ലിക്കുട്ടിക്ക് ഇതുവരെയും വീട് ലഭ്യമാക്കിയിട്ടില്ലെന്ന് പരാതിക്കാരനായ ഡോ. ഗിന്നസ് മാടസാമി കമീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് എത്രയും വേഗം പരാതി പരിഹരിക്കാൻ നിർദേശിച്ചത്. ഗൈനക്കോളജി വിഭാഗം വിപുലീകരിച്ചു ചെറുതോണി: ഗൈനക്കോളജി വിഭാഗം 24 മണിക്കൂറാക്കിയും ലേഡി ഗൈനക്കോളജിസ്റ്റിനെ കൂടി നിയമിച്ചും സഹകരണ ആശുപത്രി. ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. ജോസന്‍ വര്‍ഗീസിനൊപ്പം ഡോ. ഗ്രീഷ്മ എലിസബത്ത് ജോർജിന്‍റെ സേവനവും എല്ലാ ദിവസവും ലഭിക്കും. ഗര്‍ഭപാത്രം നീക്കുന്നതിനും വയറ്റിലെ മുഴ നീക്കുന്നതിനും ഓപണ്‍ സര്‍ജറിയും കീഹോള്‍ സര്‍ജറിയും ഉണ്ട്. ഗര്‍ഭകാല പരിചരണം, സ്ത്രീജന്യ രോഗങ്ങള്‍ എന്നിവയുടെ ചികിത്സയും നിർദേശങ്ങളും ഗൈനക്കോളജി വിഭാഗത്തില്‍നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.