റോയി അച്ചൻ മരിയൻ കോളജിന്‍റെ പടിയിറങ്ങി

പീരുമേട്: 27 വർഷം മരിയൻ കോളജിനെ നയിച്ച ഫാ. ഡോ. റോയി എബ്രഹാം പടിയിറങ്ങി. അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, വകുപ്പ് മേധാവി, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചശേഷമാണ്​ വിരമിക്കുന്നത്​. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും റോയി അച്ചൻ എന്നും കോളജിന്‍റെ വിജയക്കുതിപ്പിന്​ പിന്നിലെ ചാലകശക്തി ആയിരുന്നു. ചുവരിൽ അദ്ദേഹത്തിന്‍റെ വർണചിത്രവും കോളജിന്‍റെ വ്യത്യസ്ത ഭാവങ്ങളും കോർത്തിണക്കി ദൃശ്യവിരുന്നൊരുക്കി വേറിട്ട യാത്രയയപ്പാണ്​ ഫാ. റോയിക്ക്​ നൽകിയത്​. മഴവിൽ ചുവർ എന്ന് പേരിട്ട കലാവിരുന്ന് 20 വിദ്യാർഥികൾ മൂന്നുദിവസം പ്രയത്നിച്ചാണ് പൂർത്തീകരിച്ചത്. യാത്രയയപ്പ്​ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ ജോജോ ജോസ് അധ്യക്ഷത വഹിച്ചു. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പ്രഭാഷണം നടത്തി. വാഴൂർ സോമൻ എം.എൽ.എ, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ. ഡോ. റൂബിൾ രാജ്, എലിസബത്ത് മരിയ തോമസ് എന്നിവർ സംസാരിച്ചു. ചിത്രവിവരണം idl - Pm d - 1 ഫാ. ഡോ. റോയി എബ്രഹാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.