ദേവികുളത്ത്​ മെഗാ മെഡിക്കൽ ക്യാമ്പ്​

മൂന്നാർ: നവജാതശിശുക്കളുടെ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകാൻ ഒരുമാസം നീളുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്താൻ എ. രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ കൂടിയ യോഗം തീരുമാനിച്ചു. തോട്ടം മേഖലയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ അർബുദം അടക്കം പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ്, ഹൈറേഞ്ച് ആശുപത്രി ഡയറക്ടര്‍ ഡോ. ഡേവിഡ് ജെ. ചെല്ലി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.