പെട്രോൾ പമ്പിലെ എയർപൈപ്പിലും സമീപത്തെ തെങ്ങിനും മിന്നലേറ്റു

തൊടുപുഴ: പെട്രോൾ പമ്പിലെ എയർപൈപ്പിലും സമീപത്തെ പറമ്പിൽനിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കക്കിടയാക്കി. തൊടുപുഴ കോലാനി ബൈപാസിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പിലെ ഡീസൽ ടാങ്കി‍ൻെറ എയർപമ്പിനാണ് മിന്നലേറ്റത്. ഇതോടൊപ്പം സമീപത്തെ കുഞ്ചറക്കാട്ട് ആന്‍റണി ജോസഫി‍ൻെറ പറമ്പിൽനിന്ന തെങ്ങിനും മിന്നലിൽ തീപിടിച്ചു. ജീവനക്കാരാണ് ഡീസൽ ടാങ്കിൽനിന്ന് പുക ഉയരുന്നതുകണ്ടത്. കല്ലൂർക്കാട് അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി. സംഘം ഫോംടിൻ ടാങ്കിലേക്കടിച്ച് പുകയും തീപിടിക്കാനുള്ള സാധ്യതയും ഇല്ലാതാക്കി. 1500 ലിറ്റർ ഡീസൽ ടാങ്കിനുള്ളിലുണ്ടായിരുന്നു. ഇതിനിടെ മഴ നനഞ്ഞ് തെങ്ങിലെ തീ അണഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.