കാന്തല്ലൂർ മേഖലയിലെ മരംമുറി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് എം.എൽ.എ

മൂന്നാര്‍: കാന്തല്ലൂര്‍ മേഖലയിലെ മരംമുറിയുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്യാൻ എ. രാജ എം.എൽ.എയുടെ നേതൃത്വത്തില്‍ യോഗം ചേർന്നു. ഈ മാസം 10നകം പ്രശ്‌നം പരിഹരിക്കുമെന്ന് എം.എല്‍.എ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി എം.എല്‍.എയും ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ക്യഷ്ണശര്‍മയും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയായത്. മുട്ടില്‍ മരംമുറി പ്രശ്‌നങ്ങള്‍ വിവാദമായതോടെയാണ് മൂന്നാര്‍ മേഖലയിലെ കര്‍ഷകരുടെ ആവശ്യങ്ങളും ഉയര്‍ന്നത്. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ റവന്യൂ അധികൃതര്‍ സമ്മതപത്രം നല്‍കിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി. മൂന്നാര്‍ ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍, കര്‍ഷക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.