പൊലീസുകാര‍‍െൻറ കാറിടിച്ച്​ ബൈക്ക്​ യാത്രികര്‍ക്ക് പരിക്ക്​

പൊലീസുകാര‍‍ൻെറ കാറിടിച്ച്​ ബൈക്ക്​ യാത്രികര്‍ക്ക് പരിക്ക്​ നെടുങ്കണ്ടം: സംസ്ഥാന പാതയില്‍ രാജാക്കാട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസർ സഞ്ചരിച്ച കാര്‍ ഇടിച്ച്​ ഇരുചക്ര വാഹന യാത്രികരായ രണ്ട്​ യുവാക്കള്‍ക്ക് പരിക്ക്​. ഗുരുതര പരിക്കേറ്റ നെടുങ്കണ്ടം മുല്ല​ശ്ശേരില്‍ ജിന്‍സ് മാത്യുവിനെ(23)സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജേക്കബിനും പരിക്കേറ്റു. ചൊവാഴ്ച രാത്രി കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം പഞ്ചായത്ത്​ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം. നെടുങ്കണ്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ കൊറിയര്‍ വിഭാഗം സൂപ്പര്‍ വൈസറായ ജിന്‍സ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍നിന്ന്​ ഇറങ്ങി 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ രാജാക്കാട് സ്റ്റേഷനിലെ സി.പി.ഒയെ വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. idl ndkm പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിന്‍സ് മാത്യു (23)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.