കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവത്തിനായി തമിഴ്നാട്ടിൽ ഒരുക്കംതുടങ്ങി. ഇതിൻെറ ഭാഗമായി ക്ഷേത്ര അടിവാരത്തിലെ ലോവർ ക്യാമ്പ് പളിയൻകുടിയിൽ ക്ഷേത്ര ഉത്സവത്തിന് കൊടിയേറ്റി. വനത്തിനുള്ളിലെ ക്ഷേത്രത്തിൽ ഈമാസം 16നാണ്. ക്ഷേത്രത്തിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇരുസംസ്ഥാനങ്ങളിലെയും അധികൃതരുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തുക. തമിഴ്നാട് അതിർത്തിയിലെ പളിയൻകുടിയിൽനിന്ന് 6.6 കിലോമീറ്റർ വനത്തിനുള്ളിലെ ഒറ്റയടി പാതയിലൂടെ കാൽനടയായി എത്തുന്ന നിരവധി ഭക്തന്മാർ ഉണ്ട്. ഇവർക്കായി പാതയിലെ കാടുകൾ വെട്ടിനീക്കി സൗകര്യം ഒരുക്കാനുള്ള നടപടി തമിഴ്നാട് ജില്ല ഭരണകൂടവും വനംവകുപ്പും ആരംഭിച്ചു. കുമളിയിൽനിന്ന് 14 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചും ക്ഷേത്രത്തിലെത്താം. കഴിഞ്ഞ രണ്ടുവർഷമായി കോവിഡിനെ തുടർന്ന് മംഗളാദേവി ഉത്സവം പൂജയും വഴിപാടിലുമായി ഒതുക്കിയിരുന്നു. ഇക്കുറി കൊടിയേറ്റ് ഉത്സവത്തിൽ നഗരസഭ അധ്യക്ഷ പത്മാവതി, കമീഷണർ സിദ്ധാർഥൻ, റേഞ്ച് ഓഫിസർ അരുൺകുമാർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. കൊടിയേറ്റിനോട് അനുബന്ധിച്ച് പൊങ്കലും പൂജയും പ്രത്യേക വഴിപാടുകളും പളിയൻകുടിയിൽ നടന്നു. cap: TDL mangaldevi മംഗളാദേവി ഉത്സവത്തോട് അനുബന്ധിച്ച് ലോവർ ക്യാമ്പ് പളിയൻ കുടിയിൽ കൊടിയേറ്റുന്നു ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.