അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിനെ മാലിന്യമുക്ത, ഹരിത പഞ്ചായത്താക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വിദ്യാർഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-സഹകരണ ജീവനക്കാര്‍, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, റിസോര്‍ട്ട്-വ്യാപാര സ്ഥാപന ഉടമകള്‍-ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ടാക്‌സി യൂനിയനുകള്‍, ഡ്രൈവർമാർ എന്നിവരുടെയും കുടുംബശ്രീ, ചിത്തിരപുരം, കല്ലാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹരിതകര്‍മസേന എന്നിവയുടെയും സഹകരണത്തോടെ പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. പ്രതീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടമായി മുഴുവന്‍ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മഴക്കാലപൂര്‍വ ശുചീകരണ യജ്ഞവും ലക്ഷ്യമിടുന്നു. ഖരമാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനൊപ്പം മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഹരിതകര്‍മസേനയുടെ മാലിന്യശേഖരണം കാര്യക്ഷമമാക്കും. പഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വില്‍പനയും നിയന്ത്രിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ലത അധ്യക്ഷതവഹിച്ചു. സി.എസ്. അഭിലാഷ്, സിസ്റ്റര്‍ ജോയ്‌സി, മിനി ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. idl adi 2 pullivasal പള്ളിവാസലിലെ മാലിന്യമുക്ത പഞ്ചായത്താക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്‍റ് വി.ജി. പ്രതീഷ്കുമാര്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.