അടിമാലി: ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ചിത്തിരപുരം സ്‌കൂളിന് സമീപത്തെ കൊടുംവളവില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാവശ്യം. പാതയുടെ ഒരുവശത്ത് വലിയ കൊക്കയാണ്. ഈ ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ കൊക്കയിലേക്ക് പതിക്കാൻ സാധ്യത കൂടുതലാണ്. മധ്യവേനലവധിക്കാലത്ത് മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ തിരക്കേറും മുമ്പെ വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പ് ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്. വഴി പരിചയമില്ലാതെ എത്തുന്നവര്‍ രാത്രി റോഡിൻെറ ദിശ മനസ്സിലാവാതെ അപകടത്തില്‍പ്പെടാൻ സാധ്യതയുണ്ട്. പാതയോരത്ത് നിലവില്‍ കാര്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. മൂന്നാറിലേക്കുള്ള യാത്രമധ്യേ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്രദേശം കൂടിയാണിവിടം. idl adi 3 adm ചിത്രം: അപകടസാധ്യതയുള്ള ചിത്തിരപുരം സ്‌കൂളിന് സമീപത്തെ കൊടുംവളവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.