അടിമാലി: പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പര്‍ണായി സിറ്റി-കല്ലാര്‍ റോഡിൻെറ ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണ ജോലികള്‍കൂടി പൂര്‍ത്തീകരിക്കാന്‍ അധികൃതരുടെ ഇടപെടല്‍ വേണമെന്നാവശ്യം. കൂമ്പന്‍പാറയെയും കല്ലാറിയെയും ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകളില്‍ ഒന്നാണിത്. കയറ്റമില്ലാത്ത ഭാഗമായതിനാല്‍ ധാരാളം വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. മഴക്കാലമാകുന്നതോടെ നിര്‍മാണം കാത്തുകിടക്കുന്ന ഭാഗത്ത് ചളിനിറഞ്ഞ് യാത്ര ദുഷ്‌കരമാകും. കുറച്ചുഭാഗത്തെ ജോലികള്‍ മാത്രമേ പൂർത്തിയാകാനുള്ളൂ. പര്‍ണായി സിറ്റിയില്‍നിന്ന് പള്ളിവാസല്‍ പഞ്ചായത്ത് പരിധിയിലൂടെ കല്ലാറിലേക്ക് മറ്റൊരു പോക്കറ്റ് റോഡും കടന്നുപോകുന്നുണ്ട്. ഈ റോഡിലെയും ടാറിങ് ഇളകി യാത്രക്ലേശമാണ്. ഇരുറോഡുകളും കൂമ്പന്‍പാറ കല്ലാര്‍ റോഡിൻെറ ഭാഗമാണ്. idl adi 3 road ചിത്രം: പര്‍ണായി സിറ്റി-കല്ലാര്‍ റോഡിൻെറ നിര്‍മാണം മുടങ്ങിയ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.