നെടുങ്കണ്ടം: മഴയത്ത് ചോര്‍ന്നൊലിക്കുന്ന ഇടിഞ്ഞുവീഴാറായ വീട്. വീട് തകർന്നാല്‍ അപകടം പറ്റാതിരിക്കാന്‍ കിടക്കുന്ന കട്ടിലിന് ഏതിര്‍വശത്ത് മേശയില്‍ തടികസേര ഇട്ടിരിക്കുകയാണ്. കഴുക്കോല്‍ ഒടിഞ്ഞാല്‍ ഇതില്‍തട്ടി നില്‍ക്കണം. ഇത്തരത്തിൽ ഭയന്നു വിറച്ച് സുരക്ഷിതമല്ലാത്ത വീട്ടിൽ അന്തിയുറങ്ങുന്നത് വയോധിക സഹോദരിമാരാണ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19 ആം വാര്‍ഡില്‍ എഴുകുംവയല്‍ ഈറ്റോലികവലയില്‍ സഹോദരിമാരായ ഈറ്റോലില്‍ ക്ലാരമ്മ (67), റോസമ്മ (63) എന്നിവരാണ് ഇടിഞ്ഞു വീഴാറായ വീട്ടില്‍ സഹായത്തിനാരുമില്ലാതെ കഴിയുന്നത്. ക്ലാരമ്മയുടെ ഭര്‍ത്താവ് മരണപ്പെട്ടു. റോസമ്മയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇരുവര്‍ക്കും കൂടി 35 സെന്‍റ് സ്ഥലമുണ്ട്. പെന്‍ഷന്‍ തുകയും പശുവിനെയും മുയലിനെയും വളര്‍ത്തിയും കിട്ടുന്ന വരുമാനമാണ് ഇവരുടെ ഉപജീവനം. കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി വീടിന് അപേക്ഷ നല്‍കുന്നു. ശിഷ്ട കാലമെങ്കിലും ഭയന്നുവിറക്കാതെ തലചായ്ക്കാന്‍ ഒരു വീട് മാത്രം വേണമെന്നാണ് ഇവരുടെ ആവശ്യം. idl ndkm നിലംപൊത്താറായ വീട്ടില്‍ കഴിയുന്ന വയോധിക സഹോദരിമാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.