-റമദാൻ വിശേഷം- തൊടുപുഴ: വേനലിനൊപ്പം റമദാൻ കൂടി എത്തിയതോടെ പഴ വിപണി ഉണർന്നു. റമദാൻ മാസം പഴവർഗ വിപണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് സാഹചര്യം വിപണിയെ പിന്നോട്ടടിച്ചിരുന്നു. ഇക്കുറി ആവശ്യക്കാർ കൂടിയതോടെ വിപണി സജീവമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പഴ വിപണിയിൽ വില അൽപം വർധിച്ചിട്ടുണ്ട്. സീസൺ അവസാനിക്കാറായതോടെ ഓറഞ്ച് വില നൂറിന് മുകളിലാണ്. ആപ്പിൾ 180 മുതൽ 200 വരെയാണ്. ഇനങ്ങളുടെ വ്യത്യസ്തതയനുസരിച്ച് വിലയും ഏറിയും കുറഞ്ഞുമിരിക്കും. മുന്തിരി (സീഡ്ലെസ്) 140 ഉം പച്ചമുന്തിരി 100 ലുമാണ് വിൽപന. 49 രൂപ വിലയുണ്ടായിരുന്ന ഞാലിപ്പൂവൻ പഴത്തിന് 60 രൂപയിലെത്തി. തണ്ണിമത്തൻ വില കിലോ 20ൽനിന്ന് അൽപം ഉയർന്നിട്ടുണ്ട്. മാമ്പഴങ്ങളും വിപണിയിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. വിലയിൽ വർധനയുണ്ടെങ്കിലും കച്ചവടം സജീവമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടുതൽ സ്റ്റോക്കെത്തുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. TDL PAZHAKKADA തൊടുപുഴ നഗരത്തിലെ ഒരു പഴക്കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.