അടിമാലി: മൂന്ന് ദിവസങ്ങളിലായി പീച്ചാട് കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സെവന്തിക (57), സുമതി (39), രാജലക്ഷ്മി (44) എന്നിവർക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ സെവന്തിക, സുമതി എന്നിവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ആശങ്ക പരത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ ഡി.എഫ്.ഒ ഉത്തരവിട്ടതായി അഡ്വ. എ. രാജ എം.എൽ.എ പറഞ്ഞു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പീച്ചാട്, കുരിശുപാറ മേഖലകളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. തിങ്കളാഴ്ച രാവിലെ സെവന്തി കൃഷിയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്. ശനിയാഴ്ച് കുരിശുപാറയില്‍ ഉണ്ടായ ആക്രമണത്തിലാണ് തോട്ടം തൊഴിലാളിയായ സുമതിക്ക് പരിക്കേറ്റത്. എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ കൂട്ടമായെത്തിയ കാട്ടുപന്നികളിലൊന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ എ. രാജ എം.എൽ.എ സന്ദര്‍ശിച്ചു. വിശ്വകർമ സഭ മേഖല സമ്മേളനം പീരുമേട്: വിശ്വകർമ തൊഴിലാളികളോടുള്ള സർക്കാറിന്‍റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള വിശ്വകർമ സഭ പീരുമേട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികൾക്ക് പീരുമേട്ടിൽ നൽകിയ സ്വീകരണം സംസ്ഥാന ജോയന്‍റ് സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് സി.വി. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. ഗീത കുമാർ, സിജു, എം.എസ്. മോഹൻ, ബിനു രാജേഷ് എന്നിവർ സംസാരിച്ചു. യൂനിറ്റ് ഉദ്ഘാടനം രാജാക്കാട്: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോ. രാജാക്കാട് യൂനിറ്റ് ഉദ്ഘാടനം ചൊവ്വാഴ്ച മൂന്നിന് രാജാക്കാട് ലെമൺ ഗ്രാസ് ഹോട്ടലിൽ സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാൽ നിർവഹിക്കും. ജില്ല പ്രസിഡന്‍റ് എം.എസ്. അജി അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.