ശൈശവ വിവാഹം: ശിശുസംരക്ഷണ യൂനിറ്റ്​ ഇടപെടുന്നു

ഏഴിന്​ വിവിധ വകുപ്പുകളുടെ യോഗം ഉടുമ്പൻചോലയിൽ തൊടുപുഴ: തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ഡൗൺ കാലത്ത്​ ശൈശവ വിവാഹങ്ങൾ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ യൂനിറ്റ്​ ഇടപെടുന്നു. ഉടുമ്പൻചോല, നെടുങ്കണ്ടം പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ​ വിവാഹങ്ങൾ നടന്നുവെന്നാണ്​ റിപ്പോർട്ട്​. വ്യാഴാഴ്ച ഉടുമ്പൻചോലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ചൈൽഡ്​ പ്രൊട്ടക്​ഷൻ യൂനിറ്റ്​ യോഗം വിളിച്ചിട്ടുണ്ട്​​. ലോക്​ഡൗൺ സമയത്ത്​ കുട്ടികൾ വീടുകളിലും മറ്റും കഴിഞ്ഞ സാഹചര്യത്തിലാണ് വിവാഹം നടന്നതെന്നാണ്​ വിവരം​. തമിഴ്​നാട്ടിൽ വിവാഹം നടത്തിയ ഫോട്ടോ ചൈൽഡ്​ വെൽഫെയർ കമ്മിറ്റിക്കും ചൈൽഡ്​ പ്രൊട്ടക്​ഷൻ യൂനിറ്റിനും ലഭിച്ചിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ്​ നെടുങ്കണ്ടം പൊലീസ് ഒരു വിവാഹം തടഞ്ഞിരുന്നു. എന്നാൽ, പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് ആ വിവാഹം നടത്തിയശേഷം തിരികെ എത്തിച്ചതായാണ്​ വിവരം. സംഭവത്തിൽ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. മറ്റൊരു വിവാഹം നിശ്ചയം നടത്തിയതായും ശിശുസംരക്ഷണ യൂനിറ്റിന്​ വിവരം ലഭിച്ചിട്ടുണ്ട്​. വിവാഹം തോട്ടം മേഖലയിൽ നിശ്ചയിച്ചശേഷം തമിഴ്നാട്ടിലെത്തിച്ച്​ നടത്തുന്നതിനാൽ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസ്സം പൊലീസിനുണ്ടെന്നാണ്​ അധികൃതർ പറയുന്നത്​. തമിഴ്​നാട്ടിലുള്ള ബന്ധുക്കളുടെ സഹായവും​ വിവാഹം നടത്തുന്നതിനുണ്ട്​​. ഇതിനുപുറമേ വിദ്യാർഥിനികളുടെ പഠനം നിർത്തി ജോലിക്ക് അയക്കുന്നതായും പരാതികളുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ്​ ഏഴിന്​ യോഗം വിളിച്ചിരിക്കുന്നത്​. പഞ്ചായത്ത്​ പ്രസിഡന്‍റ്, ജനപ്രതിനിധികൾ, പൊലീസ്​, അധ്യാപകർ, സ്കൂൾ കൗൺസിലേഴ്​സ്​, അംഗൻവാടി ജീവനക്കാർ, സി.ഡി.എസ് എന്നിവരടക്കം യോഗത്തിൽ പ​ങ്കെടുക്കും. തുടർന്ന്​ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തടയുന്നതിനാവശ്യമായ കർമപദ്ധതികൾ രൂപവത്​കരിക്കുകയാണ്​ ലക്ഷ്യമെന്ന്​ ജില്ല ചൈൽഡ്​ പ്രൊട്ടക്​ഷൻ ഓഫിസർ പറഞ്ഞു. ബോധവത്​കരണമടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച​ചെയ്യും. TDL NEWS CUTTING

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.