ചെറുതോണി: ജില്ല ആസൂത്രണസമിതി കാര്യാലയത്തിൻെറ പാർക്കിങ് ഏരിയയിൽ സ്വകാര്യവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുകയും പ്ലാനിങ് ഓഫിസിലെ പൈപ്പിൽനിന്ന് വെള്ളമെടുത്ത് വാഹനങ്ങൾ കഴുകുകയും ചെയ്യുന്നതായി പരാതി. ഇടുക്കി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ആസൂത്രണ സമിതി കാര്യാലയം, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കാര്യാലയം, ഹരിത കേരളം, ജില്ല വികസന കമീഷണറുടെ കാര്യാലയം തുടങ്ങിയ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ പാർക്കിങ് ഏരിയയിൽ എൻ.എച്ച്.എം കോൺട്രാക്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ സർക്കാർ വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. നാഷനൽ ഹെൽത്ത് സ്കീമിന്റെ കോൺട്രാക്ട് എടുത്ത പത്തോളം സ്വകാര്യവാഹനങ്ങളാണ് ജില്ല ആസൂത്രണ സമിതി കെട്ടിടത്തിന് മുന്നിലെ പരിമിതസ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ അവിടെനിന്ന് മാറ്റി പാർക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല പ്ലാനിങ് ഓഫിസർ രണ്ട് തവണ ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകുകയും ജീവനക്കാർ നേരിട്ട് ജില്ല മെഡിക്കൽ ഓഫിസറോട് പരാതിപ്പെടുകയും ചെയ്തിട്ടും നീക്കാൻ നടപടിയുണ്ടാകുന്നില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.