മൂന്നാർ: പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും ചരിത്രനേട്ടവുമായി മൂന്നാർ പഞ്ചായത്ത്. 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കാഴ്ചവെച്ചത്. പദ്ധതി നിർവഹണത്തിനുള്ള തുകയുടെ 92ശതമാനവും ഇത്തവണ ചെലവഴിച്ചു. 87 ശതമാനം നികുതിയും പിരിച്ചെടുക്കാൻ കഴിഞ്ഞതായി പ്രസിഡന്‍റ് പ്രവീണ രവികുമാർ പറഞ്ഞു. ബജറ്റിൽ ഒമ്പതുകോടി പദ്ധതിക്കായി വകയിരുത്തിയതിൽ 8.42 കോടി ചെലവഴിച്ചു. 21 വാർഡുകളിൽനിന്ന് 1.13 കോടി നികുതി ഉള്ളതിൽ 98 ലക്ഷം രൂപ പിരിക്കാൻ കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിഭാഗം ഉൾപ്പെടെ 42 കുടുംബങ്ങൾക്ക് വീട് വെക്കാൻ ഭൂമി വാങ്ങാൻ പണം അനുവദിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലയിലാണ് ഭൂമി വാങ്ങി നൽകിയത്. ഇതിനായി 84 ലക്ഷം രൂപ ചെലവഴിച്ചു. വീട് നിർമാണത്തിനായി 96 ലക്ഷം രൂപയും ചെലവഴിച്ചു. പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞതായി പ്രസിഡന്‍റും സെക്രട്ടറി സഹജനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.