ചെറുതോണി: വെള്ളാപ്പാറയിൽ വനം വകുപ്പിൻെറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബോട്ടിങ് ടിക്കറ്റ് കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൈനാവ് പുത്തൻപുരയിൽ അപ്പു (49), ഗാന്ധിനഗർ കണ്ണാംപറമ്പിൽ ബിജു (50), ഗാന്ധിനഗർ നിരപ്പേൽ തങ്കച്ചൻ (63) എന്നിവരാണ് പിടിയിലായത്. മാർച്ച് 16ന് രാത്രിയിലാണ് കൗണ്ടറിൻെറ താഴ് അറുത്ത് ഉള്ളിൽക്കടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 7300 രൂപ മോഷ്ടിച്ചത്. താഴ് മുറിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡിൽനിന്ന് ലഭിച്ച വിരലടയാളമാണ് പ്രതികൾ പിടിയിലാകാൻ കാരണം. ഇടുക്കി സി.ഐ ബി. ജയൻ, എസ്.ഐ എൻ.എസ്. റോയി, സി.പി.ഒമാരായ ജോഹുൽ, ജീനു, രഞ്ജൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.