വയോധികനെ തെരുവുനായ്​ ആക്രമിച്ചു

തൊടുപുഴ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കിടന്നുറങ്ങിയ വയോധികനെ തെരുവുനായ്​ കടിച്ച്​ പരിക്കേൽപിച്ചു. വെങ്ങല്ലൂരിൽ പെട്ടിക്കട നടത്തുന്ന എഴുപതുകാരനെയാണ് നായ്​ ആക്രമിച്ചത്. രാത്രി പതിവായി പെട്ടിക്കടക്ക്​ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്​ വ​യോധികൻ ഉറങ്ങുന്നത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ്​ നായ്​ ആക്രമിച്ചത്​. കടിയേറ്റ വയോധികൻ പ്രാണരക്ഷാർഥം സമീപത്തുകിടന്ന പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് നായെ കൊലപ്പെടുത്തി. മകനെ ഫോണിൽ വിളിച്ചുവരുത്തിയാണ് തൊടുപുഴ ജില്ല ആശുപത്രിയിലെത്തിയത്. കണ്ണിന്​ സമീപം സാരമായി പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.