ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്​ തുടക്കം

ചെറുതോണി: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്​ ചെറുതോണിയിൽ തുടക്കം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ. റഹീം സമ്മേളനം ഉദ്​ഘാടനം ചെയ്തു. കോൺഗ്രസ്‌ കെ-റെയിൽ സമരത്തിൽ കുറ്റിപിഴുത്‌ നടക്കുകയാണെന്നും അക്രമവും വികസനവിരുദ്ധതയും തങ്ങൾക്ക്​ അവകാശപ്പെട്ടതാണെന്ന്‌ തെളിയിച്ചിരിക്കുന്നതായും റഹീം പറഞ്ഞു. സംസ്ഥാനത്തിന്‍റെ സർവതല സ്‌പർശിയായ വികസനത്തിന്‌ നാന്ദികുറിക്കുന്നതാണ്‌ കെ-റെയിൽ പദ്ധതി. തൊഴിൽ, ഉൽപാദനമേഖലയെ ശക്തിപ്പെടുത്താനുതകുന്ന സംയുക്ത സംരംഭത്തെ തകർക്കുന്നവർ വികസന വിരുദ്ധരാണെന്നും റഹീം പറഞ്ഞു. രാവിലെ ചെറുതോണി ടൗൺ ഹാളിൽനിന്ന്​ പ്രതിനിധികൾ പ്രകടനമായെത്തി ചെറുതോണി സെൻട്രൽ ജങ്​ഷനിൽ പ്രത്യേകം തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. ജില്ല പ്രസിഡന്‍റ്​ പി.പി. സുമേഷ് പാതക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു. കെ.എൻ. ഷിയാസ് രക്തസാക്ഷി പ്രമേയവും എം.എസ്. ശരത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ബി. സബിഷ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി രമേഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനം ഇന്നും തുടരും. ​TDL DYFI ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ. റഹീം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.