കരിമണ്ണൂർ: നോക്കാൻ ഏൽപിച്ച സ്ത്രീ കുട്ടികളെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി. ഉടുമ്പന്നൂർ പഞ്ചായത്തിലാണ് സംഭവം. അഞ്ചര വയസ്സുള്ള പെൺകുട്ടിയെയും നാലര വയസ്സുള്ള ആൺ കുട്ടിയെയും ഇവരെ ഏൽപിച്ച് പിതാവും മാതാവും ബുധനാഴ്ച മലയാറ്റൂരിന് പോയിരുന്നു. വീട്ടിലെ സി.സി.ടി.വിയും മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഇടക്ക് കുട്ടികളുടെ കരച്ചിൽ മൊബൈൽ ഫോണിൽ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് ഇവർ കുട്ടിയെ ഒരു മുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് കൈയിൽ തൂക്കിയെടുത്ത് ബലമായി തള്ളിയിടുന്നത് കാണുന്നത്. പിതാവ് ചോദ്യം ചെയ്തതിനെത്തുടർന്ന് സ്ത്രീ വീട്ടിൽനിന്നും ഇറങ്ങിപ്പോയി. പിന്നീട് ദൃശ്യങ്ങൾ സഹിതം കരിമണ്ണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് മൂലമറ്റം സ്വദേശിനിക്കെതിരെ കേസെടുത്തു. കലക്ടറുടെ നടപടിയിൽ പ്രതിഷേധം തൊടുപുഴ: ജില്ല കലക്ടർ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തില്‍ ഇടുക്കി പ്രസ്ക്ലബ് പ്രതിഷേധിച്ചു. ചുമതലയേറ്റപ്പോള്‍ മുതല്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകരോട് നിഷേധാത്മക സമീപനം കലക്ടര്‍ പുലര്‍ത്തിവരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാര്‍ത്തകളും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും മാധ്യമങ്ങളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുകയാണ്. കഴിഞ്ഞദിവസം കുമളിയില്‍ നടന്ന മംഗളാദേവീ ക്ഷേത്രോത്സവ ആലോചന യോഗത്തില്‍ ജില്ലയിലെ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. അതേസമയം, തമിഴ്‌നാട്ടില്‍നിന്നുള്ള മാധ്യമങ്ങളെ പങ്കെടുപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുകയും ചെയ്തു. വെള്ളിയാഴ്ച കലക്ടര്‍ പങ്കെടുക്കുന്ന മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ബഹിഷ്‌കരിക്കാൻ യോഗം തീരുമാനിച്ചു. കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലയുടെ ചുമതലയുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് പ്രസ് ക്ലബ് പരാതി നല്‍കിയതായി പ്രസിഡന്‍റ് എം.എന്‍. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്‍റുമാരായ എം.ബിലീന, ജെയ്‌സ് വാട്ടപ്പിള്ളി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഹാരീസ് മുഹമ്മദ്, അഖില്‍ സഹായ്, വില്‍സൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോക്ടേഴ്സ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം തൊടുപുഴ: ഓൾ കേരള ഡോക്ടേഴ്‌സ് പ്രീമിയർ ലീഗ് 'ലെക്‌സസ് കപ്പ് ഡി.പി.എൽ -22' ക്രിക്കറ്റ് ടൂർണമെന്‍റ് വെള്ളിയാഴ്ച തുടക്കമാകും. തെക്കുംഭാഗം കെ.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന മത്സരത്തിൽ വിവിധ ജില്ലയിൽനിന്നായി എട്ട് ടീം പങ്കെടുക്കും. കേരളത്തിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരാണ് മത്സരത്തിൽ പങ്കെടുക്കുക. ലെക്‌സസ് കൊച്ചി സ്‌പോൺസർ ചെയ്യുന്ന 77,777 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ക്രിക്‌ഡോക്‌സ് ക്രിക്കറ്റിങ് ഡോക്ടേഴ്‌സാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ട്രാവൻകൂർ ടൈറ്റൻസ്, യുനൈറ്റഡ് മെഡികോസ് പത്തനംതിട്ട, റോയൽ റെനോസ് ആലപ്പുഴ, ജാഗ്വാർസ് കോട്ടയം, ഇടുക്കി ടൈറ്റൻസ്, റോയൽ സ്‌കാൽപെൽസ് കൊച്ചിൻ, മാസ്റ്റേഴ്‌സ് തൃശൂർ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.