ബാറ്ററി മോഷണം: രണ്ടുപേർ പിടിയിൽ

അടിമാലി: വാഹനങ്ങളിൽനിന്ന്​ ബാറ്ററി ​മോഷണം നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മില്ലുംപടി കുഴിക്കാട്ടുമാലിൽ ബിബിൻ (22), ആനവിരട്ടി കമ്പിലൈൻ പഴയതോട്ടത്തിൽ അമിൽ ​ജോസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രികളിൽ വഴിയരികിലും വീടുകളിലും നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന്​ ബാറ്ററികൾ മോഷ്ടിച്ച്​ വിൽപന നടത്തുകയാണ് രീതി. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും അടിമാലി സി.ഐ സുധീർ പറഞ്ഞു. idl adi 5 teft ചിത്രങ്ങൾ - 1, ബിബിൻ 2, അമിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.