മകൻ ഒളിവിൽ മറയൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മകന്‍റെ ആക്രമണത്തിൽ പിതാവിന്‍റെ തലക്ക് ഗുരുതരപരിക്ക്. മറയൂർ ഗ്രാമത്തിലെ പ്രഹ്ലാദനാണ് (74) പരിക്കേറ്റത്. സംഭവത്തെതുടർന്ന് മകൻ കനകരാജ് (47) ഒളിവിൽ പോയി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. സ്വത്ത് സംബന്ധിച്ച് ഇരുവരും തമ്മിൽ നടന്ന വാക്കേറ്റത്തിനിടയിൽ തൂമ്പയുടെ പിടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ പ്രഹ്ലാദനെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധചികിത്സക്കായി ഉദുൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകരാജിനെ പിടികൂടാൻ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പച്ചക്കറി വില താഴോട്ട് തമിഴ്നാട്ടിൽ ഉള്ളി ആറുകിലോ 100 രൂപ; തക്കാളി കിലോ അഞ്ചുരൂപ മറയൂർ: തക്കാളിക്കും ഉള്ളിക്കും തമിഴ്നാട്ടിൽ വൻ വിലയിടിവ്. ചന്തകളിൽ ഒരുകിലോ തക്കാളി അഞ്ചുരൂപക്ക് താഴെ വിൽപന നടത്തുമ്പോൾ ചെറിയ ഉള്ളി ഒരുകിലോ 10 രൂപക്കാണ് വിൽപന. ഉദുമൽപേട്ട, പഴനി, ഒട്ടംചത്രം, കുമാരലിംഗം, കൊളുമം, കുടിമംഗലം തുടങ്ങിയ മേഖലയിലാണ് കൂടുതൽ പച്ചക്കറികൃഷി ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ലോക്ഡൗൺ കാലത്ത് ഉൽപാദിപ്പിച്ച പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെ വൻ സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടായത്. പിന്നീട് ഭാഗികമായി ലോക്ഡൗൺ പിൻവലിച്ചതോടെ വീണ്ടും കൃഷി ഇറക്കുകയായിരുന്നു. ഇവ പാകമായി മർക്കറ്റിലെത്തി തുടങ്ങിയതും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ചെറിയ ഉള്ളി തമിഴ്നാട്ടിൽ എത്തുന്നതുമാണ് വില കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. ഉദുമൽപേട്ട മൊത്ത വ്യാപാര ചന്തയിൽ 15 കിലോ ഉൾക്കൊള്ളുന്ന ഒരു പെട്ടി തക്കാളി 60 മുതൽ 90 രൂപക്ക് വരെയാണ് വിൽക്കുന്നത്. ചെറിയ ഉള്ളി കിലോ10 മുതൽ 15 രൂപക്കുമാണ് വിൽപന. ചില്ലറ വിപണിയിൽ തമിഴ്നാട് ചന്തകളിൽ തക്കാളി അഞ്ചുമുതൽ എട്ടുരൂപ വരെയും ചെറിയ ഉള്ളി 15 രൂപ മുതൽ 20 രൂപ വരെയുമാണ് വിൽപന നടക്കുന്നത്. അതിർത്തി കടക്കുമ്പോൾ മറയൂരിൽ നാല് കിലോ ചെറിയ ഉള്ളി 100 രൂപക്കും തക്കാളി 10 മുതൽ 15 രൂപയാണ് വില. രണ്ടുദിവസത്തെ ദേശീയ പണിമുടക്കിൽ കേരളത്തിൽനിന്ന് വ്യാപാരികൾ എത്താത്തതിനാൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാതെവന്നതും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ചിത്രം - TDL VEGITABLE ഉദുമൽപേട്ടയിൽ തോട്ടത്തിൽ വിളവെടുക്കുന്ന ചെറിയ ഉള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.