ഡി.വൈ.എഫ്​.ഐ ജില്ല സമ്മേളനം ഇന്ന്​​

ചെറുതോണി: ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച അഞ്ച് ജാഥകള്‍ ചെറുതോണിയില്‍ സംഗമിച്ചതോടെ ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് തുടക്കമാകുന്നു. ചെറുതോണി ധീരജ് നഗറില്‍ (ടൗണ്‍ ഹാള്‍) ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹിം എം.പി വ്യാഴാഴ്ച രാവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന്​ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിനിധികള്‍ പ്രകടനമായെത്തി ടൗണില്‍ തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പതാക ഉയര്‍ത്തലിനും ദീപശിഖ തെളിക്കലിനും ശേഷം സമ്മേളനത്തിന് തുടക്കമാകും. ഉദ്ഘാടനത്തിനുശേഷം ജില്ല സെക്രട്ടറി രമേശ്കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡി.വൈ.എഫ്.ഐ ജില്ല യൂത്ത് സെന്‍ററിന് രാവിലെ 10ന് എ.എ. റഹിം എം.പി ശിലാസ്ഥാപനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.