ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം - പി.സി. തോമസ്

തൊടുപുഴ: ക്ഷീര കർഷകർ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു. എട്ടുവർഷം മുമ്പുള്ള തീരുമാനമാണ് ക്ഷീരകർഷകരെ തൊഴിലുറപ്പ്​ പദ്ധതിയിൽ കൊണ്ടുവരുമെന്നുള്ളത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഈ തീരുമാനം പ്രാവർത്തികമാക്കാൻ എൽ.ഡി.എഫ് സർക്കാർ ഒരു നടപടിയുമെടുത്തിട്ടില്ല. കാലിത്തീറ്റകൾക്ക് അമിത വിലവർധന ഉണ്ടാവുകയും മറ്റ്​ ചെലവുകൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി ക്ഷീരകർഷകരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ ഇ-മെയിൽ സന്ദേശം അയച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർ തുണയായി; പാദസരം ഉടമക്ക്​ തിരികെ ലഭിച്ചു ഇടുക്കി: നഷ്ടപ്പെട്ട പാദസരം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നല്ല മനസ്സ്​ മൂലം ഉടമക്ക്​ തിരികെ ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച കമ്പംമെട്ടിൽനിന്ന്​ എറണാകുളത്തിന് പുറപ്പെട്ട ബസിലാണ് സംഭവം. കാൽവരിമൗണ്ടിൽ യാത്രക്കാരെ ഇറക്കിയശേഷം ബസ് പുറപ്പെട്ടപ്പോഴാണ് സീറ്റിൽ പാദസരം കിടക്കുന്നതായി ഒരു യാത്രക്കാരി കണ്ടക്ടറെ അറിയിച്ചത്. അപ്പോഴേക്കും ബസ് പത്താം മൈലിൽ എത്തിയിരുന്നു. ഉടൻ കണ്ടക്ടർ യാത്രക്കാരുടെ സഹായത്തോടെ കാൽവരിമൗണ്ടിലെ ഒരു വ്യാപാരിയുടെ നമ്പർ സംഘടിപ്പിച്ച് അവിടെ ഇറങ്ങിയ യാത്രക്കാരെപ്പറ്റി തിരക്കി. ബസിൽനിന്ന്​ ഇറങ്ങിയ കുടുംബം ഓട്ടോയിൽ പോയതായി വിവരം ലഭിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ നമ്പർ സംഘടിപ്പിച്ച്​ വിവരം അറിയിക്കുകയായിരുന്നു. കാൽവരിമൗണ്ട് താഴത്തുമൂടയിൽ വർഗീസി‍ൻെറ കുട്ടിയുടെ പാദസരമാണ് നഷ്ടപ്പെട്ടത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പത്താം മൈലിൽ എത്തി ആഭരണം ഏറ്റുവാങ്ങുകയായിരുന്നു. അരമണിക്കൂറിലേറെ ഇവർക്കുവേണ്ടി ബസ്​ കാത്തു കിടന്നു. ജീവനക്കാർക്കൊപ്പം യാത്രക്കാരും സഹകരിച്ചതാണ് ഉടമയെ കണ്ടെത്താൻ വഴിയൊരുക്കിയത്. ബസിലെ യാത്രക്കാർ കണ്ടക്ടറെയും ഡ്രൈവറെയും അഭിനന്ദിച്ചു. എറണാകുളം ഡിപ്പോയിൽ ജോലി ചെയ്യുന്ന കണ്ടക്ടർ കെ.എസ്. രാജേഷും ഡ്രൈവർ ജലാസിയൂസുമാണ് മാതൃക പ്രവർത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.