മാങ്കുളത്ത്​ പുലി ഇറങ്ങിയതായി സംശയം

അടിമാലി: മാങ്കുളം പഞ്ചായത്തിലെ വേലിയാംപാറയിൽ പുലി ഇറങ്ങിയതായി സംശയം. രണ്ടുദിവസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാരും പറയുന്നു. പ്രദേശത്ത് പലയിടങ്ങളിൽ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ഇത്​ പുലിയുടെ കാൽപാടുകളോട് സാമ്യം ഉള്ളതായി കണ്ടെത്തിയെന്ന്​ മാങ്കുളം റേഞ്ച് ഓഫിസർ പറഞ്ഞു. വേലിയാംപാറ ആദിവാസിക്കുടിയിലെ ഒരു നാ​യെ കാണാതായിട്ടുണ്ട്. ഇതിനുമുമ്പും സമീപ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ വനപാലകർ നിർദേശം നൽകി. കുടിയിലെ എം.ആർ. ഗോപാല‍ൻെറ കൃഷിയിടത്തിലാണ് പുലിയുടെ കാൽപാടുകൾ കണ്ടത്. idl adi 5 puli ചിത്രം- വേലിയാംപാറയിൽ കണ്ട പുലിയുടെ കാൽപാദം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.