കട്ടപ്പന: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും കുടുംബ സഹായനിധി വിതരണവും സംഘടിപ്പിച്ചു. എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രിവന്‍റിവ് ഓഫിസർമാരായ പി.ബി. രാജൻ, കെ.ആർ. സത്യൻ എന്നിവരെ മെമന്‍റോ നൽകി ആദരിച്ചു. ബാഡ്ജ് ഓഫ് എക്സലൻസ് ലഭിച്ച ഉദ്യോഗസ്ഥരെയും ആദരിച്ചു. സർവിസിലിരിക്കെ മരിച്ച കെ.കെ. സജിത് കുമാറിൻെറ കുടുംബത്തിന് ജില്ല കമ്മിറ്റി സമാഹരിച്ച കുടുംബ സഹായനിധിയും കൈമാറി. കെ.എസ്.ഇ.എസ്.എ പ്രസിഡന്‍റ് പി.എച്ച്. ഉമ്മർ അധ്യക്ഷത വഹിച്ചു. ആർ. സജീവ്, കെ. രാമകൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. സലീം, എം.എസ്. മധു, പി.ടി. സിജു, ബി. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.