-കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോൾ ഫണ്ടില്ലെന്ന് പഞ്ചായത്ത് അടിമാലി: മുട്ടുകാട് പാടശേഖരത്തിനായി കൃഷിവകുപ്പ് അനുവദിച്ച ലക്ഷങ്ങള്‍ പഞ്ചായത്ത് വകമാറ്റിയതായി ആക്ഷേപം. മഴക്കാലത്ത് പാടശേഖരത്തില്‍ വെള്ളം കയറുന്നത് തടയാൻ കനാല്‍ നിർമാണത്തിനാണ് ഫണ്ട് അനുവദിച്ചത്. കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ മുട്ടുകാട്ടില്‍ നൂറ്റമ്പതോളം കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. എന്നാല്‍, മഴക്കാലമാകുന്നതോടെ പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന തോട് കരകവിഞ്ഞ് എക്കല്‍ മണ്ണും ചളിയും പാടശേഖരത്തില്‍ നിറഞ്ഞ് കൃഷി നശിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാനാണ് തോടിന്‍റെ ഇരുവശവും കരിങ്കല്‍ ഭിത്തി നിർമിക്കാൻ 49,75,000 രൂപ അനുവദിച്ചത്. തുടര്‍ന്ന് ടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരന്‍ നിർമാണ പ്രവര്‍ത്തനവും ആരംഭിച്ചു. പകുതിയോളം നിർമാണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 20 ലക്ഷത്തിന്‍റെ ബില്ല് മാറുന്നതിനായെത്തിയപ്പോഴാണ് പഞ്ചായത്ത് ഫണ്ടില്ലെന്നും അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതായും അറിയുന്നത്. ഇതോടെ കരാറുകാരന്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. പഞ്ചായത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് പാടശേഖര സമിതിയും രംഗത്തെത്തി. എന്നാല്‍, കല്‍ക്കെട്ട് പൂര്‍ത്തിയാകാത്തതിനാല്‍ ഇത്തവണയും മഴക്കാലമെത്തുന്നതോടെ പാടശേഖരത്തില്‍ എക്കല്‍ മണ്ണും ചളിയും നിറയും. അതുകൊണ്ടുതന്നെ കൃഷി ആരംഭിക്കണോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. idl adi 2 padasekaram ചിത്രം - മുട്ടുകാട് പാടശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.