ഭിന്നശേഷിക്കാർ സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു

നെടുങ്കണ്ടം: ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം സിവില്‍ സ്റ്റേഷൻ ഉപരോധിച്ചു. ഭിന്നശേഷി പെന്‍ഷന്‍ 5000 ആയി ഉയര്‍ത്തുക, സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, ആശ്വാസ കിരണം കുടിശ്ശിക തീര്‍ക്കുക, എല്ലാ ബജറ്റിലും ഭിന്നശേഷിക്കാര്‍ക്ക്​ പ്രത്യേക ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ല സെക്രട്ടറി റോയി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. സിജോ വെള്ളത്തൂവല്‍, സാബു കുറ്റിപ്പാല, സാബു തൊടുപുഴ, സോണിയ ജോര്‍ജ്, അജയന്‍ വണ്ടിപ്പെരിയാര്‍, പ്രവീണ്‍ പ്രസാദ്, പി.ജെ. സിജോ തുടങ്ങിയവര്‍ സംസാരിച്ചു. idl ndkm എ.കെ.ഡബ്ല്യു.ആര്‍.എഫ്​ നടത്തിയ നെടുങ്കണ്ടം സിവില്‍ സ്‌റ്റേഷൻ ഉപരോധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.