നെടുങ്കണ്ടം: മഴവെള്ള സംഭരണത്തിനും ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിനും ഗ്രാമീണ ടൂറിസം വികസനത്തിനും ഊന്നൽ നല്‍കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 75,21,14,000 രൂപ വരവും 75,20,63,000 രൂപ ചെലവും 12,51,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റാണി തോമസാണ് അവതരിപ്പിച്ചത്. രാമക്കല്‍മേട്, തൂവല്‍, കാറ്റൂതിമേട്, അണക്കരമെട്ട്, സ്വര്‍ഗംമേട് തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി നവീന പദ്ധതികള്‍ നടപ്പാക്കും. അഡ്വഞ്ചര്‍, ഫാം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാവും പദ്ധതികള്‍ ആവിഷ്‌കരിക്കുക. വിവിധ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാൻ അഞ്ചുകോടി രൂപ വകയിരുത്തി. ആരോഗ്യ, കാര്‍ഷിക, മേഖലകളുടെ വികസനത്തിനും പദ്ധതികള്‍ നടപ്പാക്കും. ജനകീയാസൂത്രണ പദ്ധതിയില്‍ പൊതുവിഭാഗങ്ങള്‍ക്ക് 2.75 കോടിയും പട്ടിക ജാതി ഘടകപദ്ധതിക്ക് 1.17 കോടിയും പട്ടിക വർഗ ഘടക പദ്ധതിക്ക് 9.42 ലക്ഷവും വകയിരുത്തി. സദ്ഭാവന മണ്ഡപം നിര്‍മിക്കാൻ 1.40 കോടി, രാജാക്കാട് സി.എച്ച്.സിയില്‍ വനിത വാര്‍ഡ് നിര്‍മിക്കാൻ 95.48 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പദ്ധതികൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞ് അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ എ.കെ. ദിലീപ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.