അയല്‍വാസികള്‍ തമ്മിൽ തർക്കം; ഒരാൾക്ക്​ വെട്ടേറ്റു

മൂന്നാര്‍: അയല്‍ക്കാര്‍ തമ്മിലെ തര്‍ക്കത്തിനിടെ ഒരാൾക്ക്​ വെട്ടേറ്റ് ഗുരുതര പരിക്ക്. മൂന്നാര്‍ ലക്ഷം കോളനി സ്വദേശി ഗുരുസാമിക്കാണ്​ (55) വെട്ടേറ്റത്. ഇയാളെ മൂന്നാര്‍ ടാറ്റാ ടി ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ജയലക്ഷ്മിക്കും പരിക്കുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ഗുരുനാഥന്‍റെ​ വീടിന്​ പിന്‍ഭാഗത്തെ ചുവര്​ അയല്‍വാസി പളനി പെയിന്‍റ്​ ചെയ്യാൻ ശ്രമിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്​. വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട്​ ഏറെ നാളായി ഗുരുസാമിയുടെയും പളനിസാമിയുടെയും കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്​. വെട്ടേറ്റ ഗുരുസാമിയില്‍നിന്ന്​ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പോ​ക്​സോ കേസിൽ യുവാവ് അറസ്റ്റില്‍ മൂന്നാർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ കോളനി സ്വദേശി സിംസണ്‍ (22) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്​സോ നിയമ പ്രകാരമാണ് കേസ്​. മൂന്നുവര്‍ഷമായി പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വിവാഹ വാഗ്​ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്​ മൂന്നാര്‍ സി.ഐ മനേഷ് കെ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.