ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ദേവികുളം താലൂക്കിലെ പട്ടയ നടപടികളുടെ മറവിൽ മുതലെടുപ്പിന് ശ്രമിക്കുന്ന ഇടനിലക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. ദേവികുളം താലൂക്ക് ഭൂമി പതിവ് കമ്മിറ്റി യോഗം ചേർന്ന് കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍, പള്ളിവാസല്‍ വില്ലേജുകളിലെ 63 ഭൂമിപതിവ് അപേക്ഷകള്‍ പരിശോധിച്ച് അംഗീകാരം നൽകിയിരുന്നു. വിവിധ ഭവന നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് മന്നാംകണ്ടം, കുഞ്ചിത്തണ്ണി, ആനവിരട്ടി, വെള്ളത്തൂവല്‍ വില്ലേജുകളിലായി 29 കൈവശരേഖ അപേക്ഷകളും അംഗീകരിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക് ഓഫിസിലെ പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായും ഇതിന്‍റെ പേരിൽ പൊതുജനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തുന്നതായും പരാതി ലഭിച്ചതിനെത്തുടർന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ആരെയും ഓഫിസില്‍നിന്ന് നിയോഗിച്ചിട്ടില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദേവികുളം തഹസിൽദാർ അറിയിച്ചു. അനധികൃത ഇടപാട് നടത്തുന്ന വ്യക്തികളെയോ സംഘടനകളെയോ സംബന്ധിച്ച വിവരങ്ങള്‍ ദേവികുളം തഹസില്‍ദാരുടെ 9447026416 എന്ന നമ്പറിലോ നേരിട്ടോ അറിയിക്കണം. 24 പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി രണ്ട്, ആലക്കോട് ഒന്ന്, ബൈസൺവാലി ഒന്ന്, കഞ്ഞിക്കുഴി ഒന്ന്, കാമാക്ഷി ഒന്ന്, കരുണാപുരം രണ്ട്, കട്ടപ്പന രണ്ട്, കുടയത്തൂർ ഒന്ന്, കുമാരമംഗലം ഒന്ന്, കുമളി ഒന്ന്, മണക്കാട് രണ്ട്, നെടുങ്കണ്ടം ഒന്ന്, തൊടുപുഴ ഒന്ന്, വാത്തിക്കുടി മൂന്ന്, വെള്ളിയാമറ്റം നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.