അഴുത ബ്ലോക്ക് പഞ്ചായത്ത്​ ബജറ്റ്

തൊഴിലുറപ്പ് പദ്ധതിക്ക് 58.14 കോടി പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിന് 81 കോടിയുടെ ബജറ്റ്. 57 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രി സേവനത്തിന് ഡോക്ടറെ നിയമിക്കുന്നതിന് ഫണ്ട് വകയിരുത്തി. പരുന്തുംപാറയിൽ വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി ചെക്ക്ഡാം, പെഡൽ ബോട്ട് സർവിസ്​ എന്നിവ ആരംഭിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് 58.14 കോടി രൂപയും ഭവനപദ്ധതിക്ക് ആറ്​ കോടിയും കുടിവെള്ള പദ്ധതികൾക്ക് 1.96 കോടി രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജിനി ജയകുമാർ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ്​ പി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.