കാഞ്ചിയർ പഞ്ചായത്ത്‌ ബജറ്റ്​

കട്ടപ്പന: കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് വൈസ് പ്രസിഡന്‍റ്​ സാലി ജോളി അവതരിപ്പിച്ചു. പ്രസിഡന്‍റ്​ സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. 24.96 കോടി രൂപ വരവും 24.43 കോടി രൂപ ചെലവും 53,26,329 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സമസ്തമേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റിൽ കൃഷി, മൃഗപരിപാലനം, ആരോഗ്യം, ഭവന നിർമാണം എന്നിവക്ക്​ പ്രാധാന്യം നൽകിയതായും അടുത്ത അഞ്ചുവർഷം സ്വയംപര്യാപ്തത ലക്ഷ്യമിടുന്നതായും അറിയിച്ചു. പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിന്​ 1.20 കോടി രൂപയും പശ്ചാത്തല മേഖലയിൽ 1.23 കോടി രൂപയും വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.